സൗദിയിൽ വൻ അഴിമതി വേട്ട; നൂറിലധികം സർക്കാർ ജീവനക്കാർ അറസ്റ്റിൽ
റിയാദ് : അഴിമതി കുറ്റത്തിന് 174 സർക്കാർ ജീവനക്കാരെ അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരായിരുന്നു ഇവർ.
നസാഹ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനാ പര്യടനങ്ങളെ തുടർന്നാണ് അറസ്റ്റ്. ഒക്ടോബറിൽ അവർ 2,662 ഓവർ സൈറ്റ് സന്ദർശനങ്ങൾ നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
