തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitQatarTop Stories

ഖത്തർ അമീർ കുവൈത്തിലെത്തി

ഖത്തർ അമീർ തമീം അൽ ഥാനി കുവൈത്തിൽ തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിനെത്തി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് ജാബിറുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി.

ഉഭയ കക്ഷി ബന്ധവും മേഖലയുടെ വികസനവും ചർച്ചകൾക്ക് വിധേയമായതായി റിപ്പോർട്ടുകൾ പറയുന്നു.

ഗൾഫ് രാജ്യങ്ങളുടെ ഉപരോധം ഖത്തറിനു മേൽ നില നിൽക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറുമായുള്ള കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്