തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ 50 വിദേശികളെ പിരിച്ച് വിടും

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 50 ഓളം വിദേശികളെ ജോലികളിൽ നിന്ന് പിരിച്ച് വിടുമെന്ന് റിപ്പോർട്ട്. കുവൈത്തിവത്ക്കരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്.

കുവൈത്തികൾക്ക് ഏറ്റെടുക്കാൻ സാധിക്കുന്ന പൊസിഷനിൽ ജോലി ചെയ്യുന്ന വിദേശികളുടെ സർവ്വീസ് അവസാനിപ്പിക്കാൻ ഉന്നത തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

കുവൈത്തിവത്ക്കരണം രാജ്യത്തിൻ്റെ നയമാണെന്നും ഇതിൽ ഒരു ഇളവും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് എസ്സാം അൽ നഹാം തറപ്പിച്ച് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്