കുവൈത്ത് എയർപോർട്ട് പാർക്കിംഗ് ഫീസ് പ്രസിദ്ധപ്പെടുത്തി
കുവൈത്ത് എയർവേസ് വിമാനങ്ങൾക്ക് മാത്രമുള്ള നാലാം നംബർ ടെർമിനലിലെ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് പ്രസിദ്ധപ്പെടുത്തി.
ദീർഘ സമയ പാർക്കിംഗ് ഏരിയയിൽ ഒരു ദിവസത്തേക്ക് രണ്ട് കുവൈത്തി ദീനാർ ഫീസ് നൽകണം. അതേ സമയം ഷോർട്ട് ടൈം പാർക്കിംഗ് ഏരിയയിൽ ആദ്യത്തെ മണിക്കൂറിനു 500 ഫിൽസും തുടർന്നുള്ള ഓരോ മണിക്കൂറിനും ഓരോ ദീനാർ വീതവും നൽകണം.
നിലവിൽ മറ്റു ടെർമിനലുകളിൽ ആദ്യത്തെ ഒരു മണിക്കൂറിനു 200 ഫിൽസും തുടർന്നുള്ള ഓരോ മണിക്കൂറിനും 400 ഫിൽസ് വീതവുമാണു ഫീസ്.
പാർക്കിംഗ് ടിക്കറ്റില്ലാതെ പാർക്ക് ചെയ്യുകയോ ടിക്കറ്റ് നഷ്ടപ്പെടുകയോ ചെയ്താൽ പാർക്കിംഗ് ഫീസിനു പുറമേ 10 ദിനാർ പിഴ നൽകേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
