സൗദിയിൽ ഐസുമഴ
സൗദിയിൽ റിയാദ് പ്രവിശ്യയിൽ ഇന്ന് രാവിലെ ആലിപ്പഴ വർഷത്തോട് കൂടിയ മഴ പെയ്തു. റിയാദിനടുത്ത് സുദൈർ മേഖലയിലാണ് ഇന്ന് രാവിലെ ആലിപ്പഴവർഷത്തോട് കൂടി മഴ പെയ്തത്. സുദൈർ ഇൻഡസ്‌ട്രിയൽ സിറ്റി, ഉഷൈറ, തുമൈർ പ്രദേശങ്ങളിൽ രാവിലെ ആറരയോടെയാണ് ശക്തമായ ആലിപ്പഴവർഷമുണ്ടായത്.

നവംബർ മുതൽ ഏറിയും കുറഞ്ഞും തണുപ്പ് തുടരുന്ന പ്രദേശത്ത്, ഇത്രയും ശക്തമായ ആലിപ്പഴ മഴ ആദ്യമായാണെന്നു ഇവിടുത്തെ താമസക്കാർ പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ രണ്ട് ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. നിരവധി സ്വദേശി കുടുംബങ്ങൾ ഇന്ന് പുലർച്ചെ ഇത് കാണാനും ഐസിലൂടെ ഇറങ്ങി നടക്കാനും എത്തിയിരുന്നു.

Report & Photos : സലീം പുളിയക്കുത്ത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
