സൗദിയെയും മറ്റു ഇസ്ലാമിക രാജ്യങ്ങളെയും തരം താഴ്ത്താനുള്ള മീഡിയാ കാംബയിനെതിരെ ശൈഖ് സുദൈസ്
മക്ക: സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ അടുത്തിടെയായി മീഡിയകളുടെ തരം താഴ്ത്തൽ കാംബയിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് മസ്ജിദുൽ ഹറാം ഇമാം ശൈഖ് സുദൈസ് അറിയിച്ചു.
വെള്ളിയാഴ്ച ഖുതുബക്കിടെയാണു ഇരു ഹറം കാര്യ വകുപ്പ് മേധാവി കൂടിയായ ശൈഖ് സുദൈസ് ഇക്കാര്യം വ്യക്തമാക്കിയത്.
മീഡിയകളുടെ ഈ കുടില തന്ത്രങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഇരു ഹറമുകളുടെയും മറ്റു ഇസ്ലാമിക രാജ്യങ്ങളുടെയും സുരക്ഷയും സാമാധാനവും കളയാനുള്ള കാംബയിനുകളെ ചെറുക്കണമെന്നും ശൈഖ് സുദൈസ് ഓർമ്മപ്പെടുത്തി.
മീഡിയകളുടെ ലക്ഷ്യം സുരക്ഷിതത്വവും സ്ഥിരതയും തകർക്കലാണെന്നും അവരുടെ ഹീന ലക്ഷ്യങ്ങൾ ഫലം കാണാൻ വിവേകവും സാമർത്ഥ്യവുമുള്ള മുസ്ലിം യുവത അനുവദിക്കില്ലെന്നും ശൈഖ് സുദൈസ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
