തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇന്ത്യ – സൗദി സെക്ടറില്‍ വിമാന സര്‍വീസുകൾ വര്‍ധിപ്പിക്കും; ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചക്കൊടുവിൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്താൻ സൗദി തീരുമാനിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണു ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള ഹജ്ജ് ക്വാട്ട 1,75,000 ആണു. ഇത് മൂന്നാം തവണയാണു മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയർത്തുന്നത്.

ഇന്ത്യയിലേക്ക് വിസിറ്റിംഗിനെത്തുന്ന സൗദികള്‍ക്ക് ഇ – വിസ അനുവദിക്കാനും ഇന്ത്യ – സൗദി സെക്ടറില്‍ വിമാന സര്‍വീസുകൾ വര്‍ദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്