സൗദി എയർലൈൻസടക്കം വിവിധ വിമാനക്കംബനികൾ പാകിസ്ഥാനിലേക്ക് സർവ്വീസ് നിർത്തി വെച്ചു
സൗദി എയർലൈൻസിൻ്റെ പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവ്വീസുകളും നിർത്തി വെച്ചതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി രാജ്യത്തെ വ്യോമഗതാഗതം നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഇന്നത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ വ്യോമ ഗതാഗത മേഖല അടച്ചിടുന്നതായി പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ട്വീറ്റ് ചെയ്തിരുന്നു.
എമിറേറ്റ്സ്, ഗൾഫ് എയർ, ഖത്തർ എയർവേസ് എന്നീ കംബനികളും പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
