തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഇൻഡിഗൊ മസ്ക്കറ്റിൽ നിന്നുള്ള ഒരു സർവീസ് കൂടി നിർത്തലാക്കുന്നു

മസ്കത്ത്: പ്രശസ്ത ബജറ്റ് എയര്‍ലൈന്‍ കംബനിയായ ഇന്ഡിഗൊ മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് നിർത്തലാക്കുന്നു. ഈ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ സർവീസ് നിര്‍ത്തലാക്കാനാണ് ഇൻഡിഗോയുടെ തീരുമാനമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

ഇതോടെ ഏപ്രിൽ മുതൽ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഒമാന്‍ എയറും മാത്രമായിരിക്കും മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നത്. നേരത്തെ മസ്കത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള സര്‍വീസ് ഇൻഡിഗോ നിര്‍ത്തിയിരുന്നു. മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ജെറ്റ് എയര്‍വേയ്സും നേരത്തെ നിര്‍ത്തലാക്കിയിരുന്നു.

ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ പണം തിരികെ നല്‍കുമെന്നാണു ട്രാവൽസ് മേഖലയിലുള്ളവർ അറിയിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്