തിങ്കളാഴ്‌ച, ജൂൺ 8, 2026
Abu DhabiTop Stories

വീണ്ടും മലയാളി; ഇത്തവണ 1.2 കോടി ദിർഹം.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 23 കോടിയോളം രൂപ സമ്മാനം. കുവൈറ്റിൽ ജോലി ചെയ്യുന്ന ആലപ്പുഴക്കാരനായ റോജി ജോർജ്ജിനാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമാനമായ 12 മില്യൺ ദിർഹം അടിച്ചത്. ലോട്ടറിയടിച്ച വിവരം അധികൃതർ ഫോൺ ചെയ്ത് പറഞ്ഞപ്പോൾ റോജിക്ക് വിശ്വസിക്കാനായില്ല.

12 വർഷമായി കുടുംബത്തോടൊപ്പം കുവൈത്തിൽ താമസിക്കുകയാണ് റോജി. പത്താം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ പരീക്ഷ കഴിഞ്ഞ് നാട്ടിൽ പോവാൻ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി റോജിയെ ഭാഗ്യം തേടിയെത്തിയത്. ഭാര്യ എലിസബത്ത് വർഗീസ് കുവൈത്തിൽ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ്. സ്ഥിരമായി ഓൺലൈനിലൂടെ ടിക്കറ്റെടുത്തിരുന്ന റോജി, ആറാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനത്തിനർഹനായത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും പണം കയ്യിൽ കിട്ടിയതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന നറുക്കെടുപ്പിൽ 7 സമ്മാനങ്ങളിൽ 6 എണ്ണവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ച ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നറുക്കെടുപ്പിൽ മലയാളിക്ക് 1 മില്യൺ അമേരിക്കൻ ഡോളർ സമ്മാനമായി ലഭിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group