തിങ്കളാഴ്‌ച, ജൂൺ 8, 2026
Dubai

മാസ്റ്റർ മുഹമ്മദ് സാലിഹ് ബത്തേരിയുടെ പ്രഭാഷണം മെയ് 3 ന് ദുബായ് കെഎംസിസിയിൽ

ദുബായ്: ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുണ്യ റമളാനിനെ വരവേൽക്കാൻ ‘അഹ്ലൻ റമളാൻ’ മെയ് 3 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദുബായ് കെഎംസിസി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിക്കുന്നു. പ്രസംഗ വേദിയിലെ അത്ഭുദ ബാലൻ മാസ്റ്റർ മുഹമ്മദ് സാലിഹ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തും.

പരിപാടി വൻ വിജയമാക്കി തീർക്കാൻ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്ത് കൺവെൻഷനുകൾ വിളിച്ചു ചേർക്കാൻ മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

ഇസ്മായിൽ നാലാം വാതുക്കലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം റഷീദ് ഹാജി കല്ലിങ്കാൽ ഉദ്ഘാടനം ചെയ്തു. മതകാര്യ ചെയർമാൻ ആരിഫ് ചെരുമ്പ വിഷയാവതരണം നടത്തി. ഷംസീർ അഡൂർ, ഹാഷിം മഠത്തിൽ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഖാലിദ് മല്ലം, അസ്ലം പാക്യാര, റൗഫ് കെ. ജി. എൻ., ജമാൽ മുണ്ടകൈ, മുനീർ പള്ളിപ്പുറം എന്നിവർ സംസാരിച്ചു. ഷബീർ കീഴുർ സ്വാഗതവും സി.എ ബഷീർ പള്ളിക്കര നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group