കാണാതായ സഹോദരനെത്തേടി മരുഭുമിയിലേക്കിറങ്ങി; അവസാനം സംഭവിച്ചത്
കാണാതായ തൻ്റെ സഹോദരനെത്തേടി മരുഭൂമിയിലേക്കിറങ്ങിയ സൗദി പൗരൻ്റെയും നേരത്തെ കാണാതായ സഹോദരൻ്റെയും മൃതദേഹങ്ങൾ മരുഭൂമിയിൽ കണ്ടെത്തിയ സംഭവം ഏറെ വേദനാജകരമായി.

സൗദിയിലെ അൽ അഹ്സയിലെ ഉളൈലിയ മരുഭൂമിയിലായിരുന്നു ഇരു സഹോദരന്മാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഞായറാഴ്ച പുലർച്ചെ 4 മണിക്കായിരുന്നു സഹോദരനെ തേടിപ്പോയ ആളെ കണ്ടെത്താൻ റെസ്ക്യു ടീം ശ്രമം ആരംഭിച്ചത്.

എന്നാൽ സഹോദരനെത്തിരഞ്ഞിറങ്ങിയ ആളെ മരിച്ച നിലയിലായിരുന്നു റെസ്ക്യു ടീം കണ്ടെത്തിയത്. നേരത്തെ കാണാതായ സഹോദരനെ മരിച്ച നിലയിൽ ബന്ധുക്കൾ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

അറബ് സോഷ്യൽ മീഡിയകളിൽ വേദനാജകരമായ അന്ത്യത്തിൽ കലാശിച്ച മരുഭൂമിയിലെ റെസ്ക്യൂ ടീമിൻ്റെ തിരച്ചിലിൻ്റെ ദൃശ്യങ്ങൾ പങ്ക് വെക്കപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
