സൗദിയിൽ ശവ്വാൽ മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ
സൗദിയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം ചൊവ്വാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. മാസപ്പിറവി സംബന്ധിച്ച് സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു

മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രിം കോടതി രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലുമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമളാൻ 30 പൂർത്തിയാക്കുകയും ബുധനാഴ്ച പെരുന്നാൾ ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
