ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

പെൺകുട്ടിയെ അപമാനിച്ചയാൾക്ക് തടവും പിഴയും

അൽഖോബാറിൽ കാറിലിരുന്ന പെൺകുട്ടിയെ മോശം ആംഗ്യ ഭാഷയിൽ അപമാനിച്ചയാൾക്ക് ദമാം ക്രിമിനൽ കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു.

10 മാസം തടവും 5000 പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പീഡന വിരുദ്ധ നിയമ പ്രകാരമായിരുന്നു കേസ് ചാർജ്ജ് ചെയ്തത്.

പ്രതിയുടെ മോശം പെരുമാറ്റം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട സൗദി അറ്റോർണി ജനറൽ പ്രതിയെ ഉടൻ പിടികൂടാൻ ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്