തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

റിയാദ്: ചുങ്കത്തറ അസോസിയേഷൻ ഫോര്‍ റിയാദ് എക്‌സ്പാട്രിയേറ്റ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അവശതയനുഭവിക്കുന്ന പ്രവാസികള്‍ക്കും നിരാലംഭരായ രോഗികള്‍ക്കും സഹായഹസ്തവുമായി ‘ജീവകാരുണ്യത്തിന് ഒരുകൈതാങ്ങ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് ചുങ്കത്തറ നിവാസികളായ റിയാദില് ജോലി ചെയ്യുന്നവര്‍ ഒത്തുകൂടിയത്. അല്‍ മദീന ഓഡിറേറാറിയത്തില്‍ നടന്ന കെയര്‍ ഫെസ്റ്റ് ജീവന്‍ ടി വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാപ്പു മാമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.വി അസീസ്, ജുന ആസിഫ്, അക്ബർ, കുഞ്ഞു മുഹമ്മദ്, ഉമ്മർ ചങ്കരത്ത്, പ്രിന്‌സ് എന്നിവര് സംസാരിച്ചു. അയ്യൂബ് കരുപ്പടന്ന വിജയികള്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. അന്‍വര്‍ ചുങ്കത്തറ സ്വാഗതവും കരീം കല്ലു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സത്താര്‍ മാവൂരിന്റെ നേത്യത്വത്തില്‍ ഈദ് ഇശല്‍ ടീം നയിച്ച സംഗീത വിരുന്നും, കെയര്‍ കുടുംബാംഗങ്ങള് അവതരിപ്പിച്ച വിവധ കലാ, കായിക, വിനോദ പരിപാടികളും അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group