അനാശാസ്യം; ഒമാനിൽ 12 സ്ത്രീകൾ അറസ്റ്റിൽ
മസ്കത്ത്: ഒമാനിൽ അനാശാസ്യം നടത്തിയിരുന്ന 12 സ്ത്രീകൾ ഒമാൻ റോയൽ പോലീസിന്റെ പിടിയിലായി. ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവർ അനാശാസ്യം നടത്തി വന്നിരുന്നത്.

ദോഫാറിൽ ഇവർ അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് 12 പേരെയും പിടി കൂടിയത്. പിടിയിലായ സ്ത്രീകളെല്ലാം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
രണ്ട് മാസം മുൻപും സമാനമായ കേസിൽ നിരവധി സ്ത്രീകൾ പിടിക്കപ്പെട്ടിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
