രണ്ട് വയസ്സുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ച് മൂടി
രണ്ട് വയസ്സുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ച് മൂടി. റിയാദ് പ്രവിശ്യയിലെ അഫീഫിലായിരുന്നു ഏവരെയും നടുക്കിയ സംഭവം നടന്നത്.
താഇഫിലേക്കുള്ള യാത്രക്കിടയിൽ കാറിൽ വെച്ചായിരുന്നു പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തിയത്. ഭർത്താവിനെ തടയാൻ ശ്രമിച്ച ഗർഭിണിയായ ഭാര്യയെയും ഇയാൾ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഭാര്യ തന്നെയായിരുന്നു കൊലപാതകത്തെക്കുറിച്ചുള്ള വിവരം സുരക്ഷാ വിഭാഗത്തെ വിളിച്ചറിയിച്ചത്.
വിവരം അറിഞ്ഞ സുരക്ഷാ വിഭാഗം ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തുകയും കുട്ടിയെ ഭാഗികമായി മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും ആംബുലൻസിൽ കുട്ടിയുടെ മൃത ശരീരം ളലം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
