മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
സൗദിയിലെ ബുറൈദയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ബിൻ ഹാദി അൽ അൻസി എന്നയാളാണു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തത്.
പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെടുകയും വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ഒരു ബംഗ്ളാദേശ് പൗരനെ വധിച്ച കേസിൽ ഇന്ന് മൂന്ന് പേരുടെ വധ ശിക്ഷ സൗദിയിലെ ഹഫർ ബാത്വിനിൽ വെച്ച് നടപ്പാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
