തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി എയർപോർട്ടിനു നേരെയുള്ള ഹൂത്തി ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിൽ കുട്ടികളും

സൗദിയിലെ അബഹ എയർപോർട്ടിനു നേരെ കഴിഞ്ഞ ദിവസം ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരിൽ 4 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ 4 ഇന്ത്യക്കാരിൽ 2 പേർ കുട്ടികളാണ്.

ഒരു സിറിയൻ പൗരൻ ആക്രമണത്തിൽ രക്തസാക്ഷിയായി. 21 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരിൽ 13 പേർ സൗദികളും 2 പേർ ഈജിപ്തുകാരും 2 പേർ ബംഗ്ളാദേശികളുമാണ്. രണ്ട് സൗദി വനിതകളും ഒരു ഈജിപ്ഷ്യൻ വനിതയും ഇതിൽ ഉൾപ്പെടും.

പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ചിലർ ആശുപത്രി വിട്ടു. 2 പേരുടെ നില ഗുരുതരമാണ്.

ആക്രമണത്തിൽ 18 വാഹനങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു. എയർപോർട്ടിലെ മക്ഡൊണാൾഡ് റെസ്റ്റോറന്റിന് നാശം സംഭവിച്ചു.

സാധാരണക്കാരായ സ്വദേശികളും വിദേശികളും ദിവസവും ആശ്രയിക്കുന്ന എയർപോർട്ടിനു നേരെ ഇതിനു മുംബും ഹൂത്തികളുടെ ആക്രമണമുണ്ടായിട്ടുണ്ട്. സാധാരണക്കാരെ ലക്ഷ്യമാക്കി നടത്തുന്ന ഹൂത്തികളുടെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധമാണു ഉയർന്നിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്