തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

സരിഗമ റിയാദ് ‘സ്നേഹ നിലാവ്‌ 2019’

റിയാദ്: സരിഗമ റിയാദിന്റെ ഒന്നാം വാർഷികം ‘സ്നേഹ നിലാവ്‌ 2019’ ജൂൺ 28 വെള്ളിയാഴ്ച 5 മണി മുതൽ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ കലാ പരിപാടികളോട് കൂടി ആഘോഷിക്കും.

ശ്രുതി മനോഹര ഗാനങ്ങൾ കോർത്തിണക്കി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻസാറിന്റ നേതൃത്വത്തിൽ റിയാദിലെ പ്രിയ ഗായകർ ഒരുമിക്കുന്ന ഗാനമേളയും, കുരുന്നു പ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ചടങ്ങിന് മാറ്റുകൂട്ടും.

സ്നേഹ നിലാവ്‌ 2019 റിയാദിലെ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയുടെ നിമിഷങ്ങൾ ആയിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിലേക്ക് റിയാദിലെ മുഴുവൻ കലാസ്നേഹികളും എത്തിച്ചേരണമെന്നും ഈ പരിപാടി വൻ വിജയമാക്കി തീർക്കണമെന്നും പ്രോഗ്രാം കോർഡിനേറ്റർമാരായ ഷിഹാദ് കൊച്ചിനും, സജാദ് പള്ളവും, പരിപാടികൾ നിയന്ത്രിക്കുന്ന ഷമീർ, ലിജോ ജോൺ, ഷാജഹാൻ തിരൂർ, മറ്റ് സംഘട അംഗങ്ങൾ എന്നിവർ അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group