ലോകത്തെ ഏറ്റവും വലിയ വോകോ ഹോട്ടൽ മക്കയിൽ
ഇൻ്റർകോണ്ടിനെൻ്റൽ ഗ്രൂപ്പിൻ്റെ പ്രമുഖ ബ്രാൻഡായ വോകോ ഹോട്ടൽ ശൃംഖലയിലെ ഏറ്റവും വലിയ ഹോട്ടൽ മക്കയിൽ അടുത്ത വർഷം പ്രവർത്തനമാരംഭിക്കും.

മആദ് ഇൻ്റർനാഷനലിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വോകോ ഹോട്ടലിൽ 4200 റൂമുകളാണുണ്ടായിരിക്കുക.

അതേ സമയം മക്കയിൽ സൗദി ഗവണ്മെൻ്റിൻ്റെ നേതൃത്വത്തിൽ പതിനായിരം മുറികളുള്ള ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ നിർമ്മാണ പദ്ധതി മുന്നോട്ട് പോകുന്നുണ്ട്.

12 ടവറുകളും 4 ഹെലിപാഡുകളുമുള്ള ഹോട്ടലിൽ 70 റെസ്റ്റോറൻ്റുകൾ പ്രവർത്തിക്കും. 3.5 ബില്ല്യൻ ഡോളറാണു ഈ ഭീമൻ ഹോട്ടലിൻ്റെ നിർമ്മാണച്ചെലവ്.

ഹറം മസ്ജിദിൽ നിന്ന് 1.7 കിലോമീറ്റർ അകലെ അജ്യാദ് റോഡിലായിരിക്കും അബ്രാജ് കുദൈ എന്ന് പേരിട്ട ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ നിർമ്മിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
