തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

നാട്ടിലേക്ക് മടങ്ങുമ്പോൾ വിമാനത്തിലെ ടോയ്‌ലറ്റിൽ വെച്ച് പുക വലിച്ച പ്രവാസി യുവാവ് പിടിയിൽ

നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിലെ ടോയ്‌ലറ്റിൽ വെച്ച് പുക വലിച്ച പ്രവാസി യുവാവിനെ വിമാനത്തിലെ ജീവനക്കാർ പിടി കൂടി പോലീസിലേൽപ്പിച്ചു.

ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണു ഇൻഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ വെച്ച് പുക വലിച്ച കൊല്ലം സ്വദേശിയെ വിമാനത്തിലെ ജീവനക്കാർ പിടി കൂടിയത്.

ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീറ്റ് 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളിൽ നിന്നും രണ്ട് സിഗരറ്റുകളും ലൈറ്ററും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വിമാനം മുംബൈ എയർപോർട്ടിൽ ഇറങ്ങാനായ സമയമായിരുന്നു ഇയാൾ പുക വലിച്ചത്. തത്സമയം അപായ സന്ദേശം ലഭിച്ചപ്പോഴാണു ജീവനക്കാർ ഇയാളെ പിടി കൂടിയത്.

വിമാനത്തിൽ പുക വലിക്കുന്നതിനു വിലക്കുള്ള കാര്യം തനിക്കറിയില്ലായിരുന്നുവെന്ന ന്യായമാണു ഇയാൾ പോലീസിനോട് പറഞ്ഞത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്