തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് സഹോദരന്മാരുടെ വധ ശിക്ഷ നടപ്പാക്കി

സൗദിയിലെ അൽ ബാഹയിൽ രണ്ട് സഹോദരന്മാരുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുഹമ്മദ് ബിൻ അലി ഔള അൽ ഗാമിദി എന്ന സൗദി പൗരനെ കത്തി കൊണ്ട് കുത്തിയും കല്ല് കൊണ്ട് തലക്കിടിച്ചും കൊലപ്പെടുത്തിയതിനാണു സഫർ ബിൻ മുബാറക് ഗാമിദി, ആയിള് ബിൻ മുബാറക് ഗാമിദി എന്നീ സൗദി സഹോദരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കിയത്.

കൊല്ലപ്പെട്ടയാളും പ്രതികളും തമ്മിലുള്ള വാക്ക് തർക്കമായിരുന്നു അവസാനം കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതികൾക്കെതിരെയുള്ള കുറ്റം അന്വേഷണത്തിൽ തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികൾക്ക് പ്രായ പൂർത്തിയാകാത്തതിനാൽ ശിക്ഷ നടപ്പാക്കുന്നത് ഇത് വരെ വൈകിപ്പിച്ചതായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്