ഇസ്മായിൽ ആയിറ്റിയുടെ വിയോഗം; നഷ്ടമായത് നല്ലൊരു കലാകാരനെ
ദുബൈ: ദുബായ് കെഎംസിസി സർഗധാര കമ്മിറ്റി അംഗമായിരുന്ന ഇസ്മായിൽ ആയിറ്റിയുടെ വിയോഗത്തിൽ ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ആക്ടിങ് പ്രസിഡണ്ട് ഹാഷിം മഠത്തിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉൽഘാടനം ചെയ്തു.ആസ്വാദക മനസുകളിൽ ആഴിത്തിരമാലകൾ പോലെ നിലയ്ക്കാത്ത മധുര ഈണം അതായിരുന്നു . ഇസ്മായിൽ ആയിറ്റി ഇസ്മയിലിന്റെ വിയോഗത്തിലൂടെ മികച്ച കലാകാരനെയാണ് ദുബായ് കെഎംസിസിക്കും സമൂഹത്തിനും നഷ്ടമായതെന്ന് അനുശോചന പ്രഭാഷണം നടത്തിയ ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം പറഞ്ഞു.
ടികെ മുനീർ ബന്താട് പ്രർത്ഥന നടത്തി.ജില്ലാ കെഎംസിസി സെക്രട്ടറി ഹാഷിം പടിഞ്ഞാർ,മണ്ഡലം ഭാരവാഹികളായ ഷംസീർ അഡൂർ,മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക,അസ്‌ലം പാക്യാര,ഖാലിദ് മല്ലം,അഷ്‌റഫലി പള്ളങ്കോട്,ആരിഫ് ചെരുമ്പ,മുനീർ പള്ളിപ്പുറം പഞ്ചായത്ത് ഭാവാഹികളായ ഹനീഫ കട്ടക്കാൽ,ഫറാസ് മേൽപറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഷബീർ കീഴൂർ സ്വാഗതവും ട്രഷറർ സി.എ ബഷീർ പള്ളിക്കര നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
