കഅബയുടെ കിസ്‌വ താഴ്ത്തുകയും ഗോൾഡൻ റിങ്ങുകളിൽ ഉറപ്പിക്കുകയും ചെയ്‌തു; ചിത്രങ്ങൾ കാണാം
മക്ക: വിശുദ്ധ കഅബയുടെ ഉയർത്തി വെച്ചിരുന്ന കിസ്‌വ ഹറം കാര്യ വകുപ്പിന്റെ മേൽ നോട്ടത്തിൽ ബുധനാഴ്ച താഴ്‌ത്തി .

താഴ്ത്തിയ കിസ്‌വ താഴെ ഉറപ്പിച്ചിട്ടുളള ഗോൾഡൻ റിങ്ങുകളിൽ ഉറപ്പിക്കുകയും ചെയ്തു.

ഹജ്ജ് സീസണിനോടനുബന്ധിച്ച് തിരക്കുകളിൽ പെട്ട് കേട് പാടുകൾ സംഭവിക്കാതിരിക്കാൻ കിസ്‌വ ഉയർത്തി വെച്ചതായിരുന്നു.

എല്ലാ വർഷവും ദുൽ ഖഅദ് മാസത്തിൽ കിസ്‌വ 3 മീറ്റർ ഉയർത്തി വെക്കൽ പതിവാണ്.

കിസ്‌വ താഴ്ത്തുന്നതിനും ഉറപ്പിക്കുന്നതിനുമായി 46 ടെക്നിഷ്യന്മാരും സ്പെഷ്യലിസ്റ്റുകളുമായിരുന്നു പങ്കാളികളായിരുന്നത്.

ഗോൾഡൻ റിങ്ങുകളിൽ ഉറപ്പിക്കുന്നതിന് പുറമെ കിസ്‌വയുടെ ഭാഗങ്ങൾ തുന്നി യോജിപ്പിക്കുകയും ചെയ്തു.

വിശ്വാസികൾ ത്വാവാഫ് നിർവഹിക്കുന്നതിനിടയിൽ റെക്കോർഡ് സമയത്തിലാണ് കിസ്‌വ താഴ്ത്തുന്നതും ഉറപ്പിക്കുന്നതും പൂർത്തിയാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
