ജിദ്ദയിൽ കൊണ്ടോട്ടി സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി
ജിദ്ദ: ജിദ്ദയിൽ പള്ളിയില്‍ കാവല്‍ക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയെ രക്തം വാര്‍ന്നു മരണപ്പെട്ട നിലയില്‍ കണ്ടെത്തി.ജിദ്ദയിലെ ശാറാ ഹിറയിലെ ഇബ്‌നു ഖയ്യൂം മസ്ജിദിനു സമീപമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെ (45) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം മുകളില്‍ നിന്ന് വീണതിനെത്തുടർന്ന് ആയിരിക്കും അപകടം സംഭവച്ചത് എന്ന അനുമാനത്തിലാണ് സമീപവാസികള്‍.പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.ഇമ്പിച്ചിക്കോയ തങ്ങൾ ഹിറ യൂണിറ്റ് ഐ സി എഫ് പ്രസിഡന്റാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
