തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

മൈത്രി കൂട്ടായ്മ അബ്ദുല്‍ റഷീദിന് യാത്രയയപ്പ് നല്‍കി.

റിയാദ്: നാല്‍പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ റഷീദിന് മൈത്രി കൂട്ടായ്മ യാത്രയയപ്പ് നല്‍കി.


റിയാദില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ നെററ്‌വര്‍ക്കിംഗ് കമ്പനിയില്‍ കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷമായി കണ്‍ട്രിമാനേജറായിരുന്ന ഇദ്ദേഹം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു, മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എജൂക്കേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു ഇദ്ദേഹം.


ബത്ത അസ്മാസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സക്കിര്‍ ഷാലിമാര്‍ മൈത്രിയുടെ ഉപഹാരം കൈമാറി. വൈസ് ചെയര്‍മാന്‍ സലാം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതം പറഞ്ഞു. നസീര്‍ ഖാന്‍, ഷാനവാസ് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, മുനീര്‍ തണ്ടാശ്ശേില്‍, നസീമ ബീവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബ്ദുല്‍ റഷീദ് നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group