നിങ്ങളുടെ ശരീര ഭാരം 89 കിലോ ആണെങ്കിൽ 1 കിലോ ചോക്ലേറ്റ് സമ്മാനം; വിവിധ ദേശീയ ദിന ഓഫറുകളുമായി വ്യാപാരികൾ
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ രീതികളിലുള്ള ഓഫറുകളാണ് രാജ്യത്തെ വ്യാപാരികൾ പൊതു ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

ഇത് 89 ആമത്തെ ദേശീയ ദിനമാണെന്നിരിക്കെ 89 എന്ന സംഖ്യയെ അടിസഥാനമാക്കിയാണ് ഭൂരിപക്ഷം ഓഫറുകളും പ്രഖ്യാപിച്ചിട്ടുള്ളത്.
ഇഖാമ നമ്പർ 89 ൽ അവസാനിക്കുന്നവർക്ക് സൗജന്യ ഭക്ഷണം നൽകിയാണ് ചില റെസ്റ്റോറന്റുകൾ ഓഫർ നല്കിയിട്ടുള്ളത്.
ഗാർഹിക തൊഴിലാളികൾക്കുള്ള റിക്രൂട്ടിംഗ് ചാർജ്ജുകളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ചില റിക്രൂട്ടിംഗ് ഏജൻസികളും ദേശീയ ദിനാഘോഷത്തിൽ പങ്ക് ചേർന്നിട്ടുണ്ട്.
റിയാദിലെ ഒരു റെസ്റ്റോറൻ്റിൻ്റെ പുതിയ ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം എത്തുന്ന 89 ഉപഭോക്താക്കൾക്ക് സൗജന്യ ഭക്ഷണവും 15,000 റിയാലിൻ്റെ സമ്മാനങ്ങളും ഓഫർ ചെയ്തിട്ടുണ്ട്.

നൂറു കണക്കിനു കംബനികളും സ്ഥാപനങ്ങളും തങ്ങളുടെ വിവിധ സേവനങ്ങളിൽ വൻ വിലക്കുറവുകൾ പ്രഖ്യാപിച്ച് രാജ്യത്തിൻ്റെ ആഘോഷത്തോടൊപ്പം പങ്ക് ചേരുന്നു.
ജിദ്ദയിലെ അമീർ സുൽത്താൻ സ്റ്റ്രീറ്റിലെ ഒരു ചോക്ളേറ്റ് ഷോപ്പിൽ ശരീരഭാരം 89 കിലോ ഉള്ളവർക്ക് 1 കിലോ ചോക്ളേറ്റ് സമ്മാനമായി പ്രഖ്യാപിച്ചതും ഏറെ ശ്രദ്ധേയമായി.
രാജ്യത്തിൻ്റെ 89 ആം ദേശീയ ദിനാഘോഷം ഔദ്യോഗിക തലത്തിൽ തന്നെ വിവിധ പരിപാടികളോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷ പൂർവ്വം കൊണ്ടാടുകയാണ് .

പ്രമുഖ സെർച്ച് എഞ്ചിനായ ഗൂഗിൾ സൗദി ദേശീയ പതാക ഡൂഡ്ൽ ആക്കി ദേശീയ ദിനാഘോഷത്തിൽ പങ്ക് ചേർന്നു. സൗദിയിലെ ഉപഭോക്താക്കൾക്ക് ഇത് ദൃശ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
