തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCSaudi ArabiaTop Stories

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ തീപ്പിടിത്തം

ജിദ്ദ റെയിൽവേ സ്റ്റേഷനിൽ തീപ്പിടിത്തം. സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനിലാണ് തീപ്പിടിത്തം ഉണ്ടായത്.

ഹറമൈൻ റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽത്തട്ടിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

ഇന്ന് ഉച്ചക്ക് 12:35ന് ആയിരുന്നു തീപിടിത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു .

സംഭവത്തിൽ മറ്റു അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് നിലവിലുള്ള റിപ്പോർട്ട്.

സംഭവം നടന്നതിന് പിറകെ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഹറമൈൻ റെയിൽവേയിലെ പ്രധാനപ്പെട്ട സ്റ്റേഷനാണ് ജിദ്ദ സുലൈമാനിയയിലെ സ്റ്റേഷൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്