തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

റിയാദ്: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.

റിയാദിലെ സുല്‍ത്താന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണോത്സവം വിവിധ പരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ് റിയാസ് റഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ചീഫ് കോ-ഓര്‍ഡിനേററര്‍ ഷംനാദ് കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്തു.

സത്താര്‍ കായംകുളം, ജയന്‍ കൊടുങ്ങല്ലൂര്‍ അസീസ് കടലുണ്ടി, അയൂബ് കരൂപ്പടന്ന, സജി കൊല്ലം, സയ്യിദ്, നിസാര്‍ എന്നിവര്‍ സംസാരിച്ചു.

ഓണാഘോഷത്തിനോടനുബന്ധിച്ച് നടന്ന കലാകായിക മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ഷാഫി, ബഷീര്‍, റഷീദ്, ഇക്ബാല്‍, മുജീബ്, ഷൌക്കത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി ഷജീര്‍ വടുതല സ്വാഗതവും ട്രെഷറര്‍ ജോജി കൊല്ലം നന്ദിയും പറഞ്ഞു.

ഫോട്ടോ: വേ ഓഫ് ലൈഫ് ഡ്രൈവേഴ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ഓണോത്സവം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം ചീഫ് കോ-ഓര്‍ഡിനേററര്‍ ഷംനാദ് കരുനാഗപ്പള്ളി ഉത്ഘാടനം ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group