തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം : നിലമ്പൂർ സ്വദേശി മരണപ്പെട്ടു

ജിദ്ദ: സൗദിയിലെ റാബിഗിൽ ഉണ്ടായ
വാഹനാപടകടത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശി മരണപ്പെട്ടു.

മൂത്തേടം, കാരപ്പുറം-ചെമ്മൻതിട്ട വട്ടകണ്ടൻ മുജീബ് (45) ആണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ടത്.

ജിദ്ദയിൽ നിന്നും റാബിഗിലേക്ക് സാധനങ്ങളുമായി പോയ മുജീബിന്റെ വാഹനം സാധനങ്ങൾ ഇറക്കി തിരികെ ജിദ്ദയിലേക്ക് വരുന്നതിനിടെ ഒരു ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ജിദ്ദയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു മുജീബ്

ഭാര്യ:സൈനബ. മക്കൾ:ശഹ്‌ന ഷെറിൻ (19), മുഹമ്മദ് ശാമിൽ (16), മുഹമ്മദ് റയാൻ (4).

മൃതദേഹം റാബിഗ് ഹോസ്പിറ്റലിൽ. അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്