ഉംറുൽ ഖൈസിന്റെ നാട്ടിൽ
അൻവർ വടക്കാങ്ങര
റിയാദിൽ നിന്നും പഴയ മക്ക റോഡിലൂടെ പാറക്കെട്ടുകളും മലയിടുക്കുകളും താണ്ടി ഏതാണ്ട് 170 കി.മീ. ദൂരം സഞ്ചരിച്ചാൽ നിരവധി ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച ‘മറാത്ത്’ ഗ്രാമത്തിലെത്താം.പ്രവാചകന്റെ തിരുപ്പിറവിക്ക് 500 വർഷങ്ങൾക്ക് മുമ്പെ പ്രസിദ്ധമാണീ പ്രദേശം.
1977 മുതൽ ഇവിടെത്തെ ബലദിയ (മുൻസിപ്പാലിറ്റി) യിൽ മലയാളികളായ തൊഴിലാളികൾ ജോലി ചെയ്തിരുന്നു.
ഇന്നും അവരുടെ പിൻമുറക്കാരായ നിരവധി പേർ വിവിധ കച്ചവട, തൊഴിൽ മേഖലയിൽ ജീവിതോപാധി കണ്ടെത്തി കഴിഞ്ഞു കൂടുന്നു.
അറേബ്യൻ കവിതകളുടെ പിതാവും ‘മുഅല്ലഖാത്ത് സബ്അ’ എന്ന പ്രസിദ്ധ അറബി കവിതാസമാഹാരത്തിലെ പ്രധാനിയുമായ ഉംറുൽ ഖൈസിന്റെ വിഹാര മേഖലയിൽപ്പെട്ട ഒരു ഗ്രാമമാണ് മറാത്ത്.
കിന്ത് രാജകുടുംബാംഗമായിരുന്നെങ്കിലും കുടുംബത്തിൽ നിന്നും നിഷ്കാന്തനായതിന് ശേഷം മറാത്തിലെ കുമൈത്ത് കുന്നിന്റെയും അതിന്റെ താഴ്ഭാഗത്തുള്ള കുളത്തിന്റെയും മറ്റും പരിസരത്തിലൂടെ
കവിതകളും കാമിനികളുമായി അലഞ്ഞ് നടക്കുന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു.
അൽ ബിഅറുൽ വലീദി (വലീദിന്റെ കിണർ): വ്യാജ പ്രവാചകൻ മുസൈലിമത്തുല്‍ കദ്ദാബിനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായി (AD 632) ഖാലിദുബ്‌നുല്‍ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സേന യമാമയിലേക്കുള്ള വഴിയില്‍ തമ്പടിച്ചതും മറാത്ത് ഗ്രാമത്തിലാണ്. മുമ്പ് സൂചിപ്പിച്ച കുളത്തിലെ വെള്ളം സൈനികരുടെ ആവശ്യത്തിന് മതിയാകാതെ വന്നപ്പോള്‍ അന്നവര്‍ കുഴിച്ച കിണറാണ് ‘അല്‍ ബിഅ്‌റുല്‍ വലീദി’.കിണറിനോടടുത്ത് ചെറിയ ഒരു പള്ളിയും തൊട്ടകലെ അൽ ളുവൈഹി മ്യൂസിയവും കാണാം.
ദീറകൾ
പഴക്കാല ഗോത്ര വർഗ്ഗക്കാർ താമസിച്ചിരുന്ന കോളനികളെ ‘ദീറ’ എന്ന പേരിലും അറിയപ്പെടുന്നു.മണ്ണ്, കല്ല് മരങ്ങൾ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഇവരുടെ വീടുകൾ ചിലതിനെക്കെ തട്ടുകളുമുണ്ട്. വൈദ്യുതി, വെള്ളം, ശീതികരണ ഉപകരണങ്ങൾ മുതലായ സൗകര്യങ്ങളൊന്നും ഈ വിടുകൾക്ക് ഇല്ല.
മറാത്തിലേക്കുള്ള വഴിയിൽ ദർമാഅ എന്ന പ്രദേശത്തെ മണ്ണുകൊണ്ട് നിർമ്മിച്ച അണ്ടർഗ്രൗണ്ട് സൗകര്യമുള്ള പളളിയിൽ ഇന്നും മുടങ്ങാതെ നമസ്കാരം നടന്നു കൊണ്ടിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa