റിയാദിൽ ബ്രസീൽ അർജൻ്റീന പോരാട്ടം; ടിക്കറ്റ് നിരക്കുകൾ വെളിപ്പെടുത്തി
റിയാദ് സീസണിനോടനുബന്ധിച്ച് നടക്കുന്ന ബ്രസീൽ അർജൻ്റീന സൂപർ ക്ലാസികോ മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് സൗദി എൻ്റർടെയ്ൻ്മെൻ്റ് അതോറിറ്റി വെളിപ്പെടുത്തി.

ഈ മാസം 15 വെള്ളിയാഴ്ചയാണു ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിനു റിയാദ് കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 200 റിയാലായിരിക്കും. ഏറ്റവും കൂടിയ നിരക്ക് 5000 റിയാലാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജിദ്ദയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രസീൽ ആയിരുന്നു വിജയിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
