ഹറമൈൻ റെയിൽവേ സർവീസ് പുനരാരംഭിക്കുന്നു
ജിദ്ദയിലുണ്ടായ വൻ തീപ്പിടിത്തത്തെത്തുടർന്ന് നിർത്തി വെച്ച മക്ക മദീന ഹറമൈൻ റെയിൽവേ ഗതാഗത സർവീസ് പുനരാരംഭിക്കുന്നു.

ജിദ്ദ ന്യൂ എയർപോർട്ടിലെ പുതിയ റെയിൽവേ സ്റ്റേഷൻ വഴിയായിരിക്കും ഗതാഗതം പുനരാരംഭിക്കുക. ഈ വരുന്ന ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പുതിയ റൂട്ടിലൂടെയുള്ള പരീക്ഷണയോട്ടങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന് കൊണ്ടിരിക്കുകയായിരുന്നു.

ഗതാഗത മന്ത്രിയും സൗദി റെയിൽവേ കംബനി ബോഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും കൂടിയായ സാലിഹ് അൽ ജസ്സറും ബുധനാഴ്ചയിലെ യാത്രയിൽ ചേരും.

സുലൈമാനിയ സ്റ്റേഷനിലെ തീപ്പിടിത്തത്തെതുടർന്ന് പുതിയ ഡബിൾ ട്രാക്ക് റൂട്ട് വഴിയാണു ട്രെയിനുകൾ സഞ്ചരിക്കുക. ഒന്നര കിലോമീറ്റർ ദൈർഘ്യമാണ് പുതിയ ട്രാക്കിനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
