തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

20 ബില്ല്യൻ ഡോളറിൻ്റെ തന്ത്രപ്രധാന നിക്ഷേപ പദ്ധതിയുമായി യു എ ഇയും ഈജിപ്തും

യു എ ഇയും ഈജിപ്തും സംയുക്തമായി തന്ത്രപ്രധാനമായ നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിച്ചു. 20 ബില്ല്യൻ്റെ നിക്ഷേപ പദ്ധതി ഇരു രാജ്യങ്ങളിലും സജീവ സാംബത്തിക സാമൂഹിക പദ്ധതികൾ നടപ്പാക്കാനായുദ്ദേശിച്ചുള്ളതാണ് .

അബുദാബിയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് സിസിയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദും ഒന്നിച്ച് നിൽക്കുന്ന ചിത്രത്തിനോടൊപ്പം തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ മുഹമ്മദ് ബിൻ സായിദ് തന്നെയായിരുന്നു നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്.

നേരത്തെ പ്രസിഡൻഷ്യൽ പാലസിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് സീസിയെ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗികമായി സ്വീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്