തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സൗദിയിലെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും

റിയാദ്: ശനിയാഴ്ച മുതൽ (16-11-19 ) സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ഇടി മിന്നലും കാറ്റും മഴയും അനുഭവപ്പെടുമെന്നാണു മുന്നറിയിപ്പിൽ പറയുന്നത്. വടക്കൻ കാറ്റും തെക്കൻ കാറ്റും പൊടിക്കാറ്റും ഉണ്ടായേക്കും.

തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ജിസാൻ, അൽബഹ, മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ്, ഖസീം, റിയാദ്, അസീർ തുടങ്ങിയ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലായിരിക്കും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്