ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

തന്നെ പുകഴ്ത്തി കവിത ചൊല്ലിയത് നിർത്താൻ മക്ക ഗവർണ്ണർ ആവശ്യപ്പെട്ടത് വാർത്തയായി

ജിദ്ദ : മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനെക്കുറിച്ച് സദസ്സിൽ വെച്ച് ഒരു കവി പുകഴ്ത്തി കവിത ചൊല്ലിയപ്പോൾ കവിത നിർത്താൻ ആവശ്യപ്പെട്ട സംഭവം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

അൽ ഖുർമയിലേക്ക് സന്ദർശനത്തിയ സന്ദർഭത്തിലായിരുന്നു സദസ്യരിൽ നിന്ന് സ്വദേശിയായ ഒരാൾ രാജകുമാരനെ പുകഴ്ത്തിക്കൊണ്ട് കവിത ആലപിച്ചത്.

കവിതയിൽ പുകഴ്ത്തൽ ഉണ്ട്. താൻ അത് ഇഷടപ്പെടുന്നില്ല. നിങ്ങളെ സേവിക്കാൻ അവസരം ലഭിക്കുക എന്നതാണു എനിക്ക് ലഭിക്കുന്ന വലിയ സന്തോഷമെന്നും രാജകുമാരൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്