തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരൻ അന്തരിച്ചു

ജിദ്ദ: പ്രമുഖ സൗദി രാജകുടുംബാംഗം മിത്‌അബ്‌ ബിൻ അബ്ദുൽ അസീസ്‌ രാജകുമാരൻ അന്തരിച്ചു.

ചൊവ്വാഴ്ച ഇശാ നമസ്ക്കാരാനന്തരം മസ്ജിദുൽ ഹറാമിൽ വെച്ച്‌ മയ്യിത്ത്‌ നമസ്ക്കാരം നിർവ്വഹിക്കപ്പെടും.

സൗദി രാഷ്ട്ര പിതാവ്‌ അബ്ദുൽ അസീസ്‌ രാജാവിന്റെ 17 ആമത്തെ മകനാണു മിത്‌അബ്‌ രാജകുമാരൻ.

നേരത്തെ സൗദി ഗ്രാമ നഗര കാര്യ വകുപ്പ്‌ മന്ത്രിയായി സേവനം ചെയ്തിട്ടുണ്ട്‌.

കാലിഫോർണിയയിൽ പഠനം നടത്തുകയും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്