ഇന്ന് സൗദി ഖത്തർ പോരാട്ടം;ആകാംക്ഷയോടെ ഫുട്ബോൾ ലോകം
ദോഹ : ഗൾഫ് കപ്പ് സെമി ഫൈനലിൽ ഇന്ന് ( വ്യാഴം) ആതിഥേയരായ ഖത്തർ സൗദി അറേബ്യയെ നേരിടും. ദോഹയിലെ അൽ ജനൂബ് സ്റ്റേഡിയത്തിൽ ഖത്തർ സമയം രാത്രി 8 മണിക്കാണു മത്സരം.

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഇന്ന് തന്നെ , ഖത്തർ സമയം വൈകുന്നേരം 5 മണിക്ക് നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇറാഖ് ബഹ്രൈനുമായി ഏറ്റ് മുട്ടും.

ഗ്രൂപ്പ് മത്സരത്തിൽ ഒമാനെയും ബഹ്രൈനെയും തോൽപ്പിച്ച സൗദി അറെബ്യ കുവൈത്തിനോറ്റ് പരാജയപ്പെട്ടിരുന്നു.
യു എ ഇയെയും, യമനിനെയും പരാജയപ്പെടുത്തിയ ഖത്തർ നേരത്തെ ഇറാഖുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.
ആറു ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇറാഖും യമനുമടക്കം എട്ട് രാജ്യങ്ങളാണ് ഗൾഫ് കപ്പിൽ മത്സരിക്കുന്നത്. ഗൾഫ് സംഘർഷം നില നിൽക്കുമ്പോഴും മത്സരത്തിൽ എല്ലാ രാജ്യങ്ങളും അണി നിരന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
