തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരന്മാരുടെ ഹെലികോപ്റ്റർ ചിത്രങ്ങൾ വൈറലാകുന്നു

വെബ് ഡെസ്ക് : സൗദി രാജകുമാരന്മാർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും സൗദി നാഷണൽ ഗാർഡ് മിനിസ്റ്റർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരനും ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന ചിത്രങ്ങളാണു സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിട്ടുള്ളത്.

രണ്ട് രാജകുമാരന്മാരും ഒരുമിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളാണു അറബ് ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തത്.

ഒരു ചിത്രത്തിൽ രണ്ട് പേരും കാമറയിലേക്ക് നോക്കി ചിരിക്കുന്ന രംഗമാണെങ്കിൽ മറ്റൊരു ചിത്രത്തിൽ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ കൈ പിടിച്ച് ചുംബിക്കുന്ന രംഗമാണുള്ളത്.

നേരത്തെ മക്ക ഡെപ്യൂട്ടി ഗവർണ്ണറായിരുന്നു അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ. പിന്നീട് 2018 അവസാനത്തിൽ സൗദി നാഷണൽ ഗാർഡ് മിനിസ്റ്റർ ആയി അദ്ദേഹത്തെ രാജാവ് നിയമിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്