ഇതാണ് ക്ഷമക്ക് ഫലമുണ്ടെന്ന് പറയുന്നത്; ഇന്ത്യക്കാരനു ലഭിച്ചത് ലക്ഷ്വറി കാറും രണ്ട് ലക്ഷം ദിർഹമും
ദുബൈ: പരിശ്രമിക്കുന്നവർക്ക് അതിനനുസരിച്ചുള്ള ഫലം ലഭിക്കുമെന്ന് നാം സാധാരാണ കേൾക്കാറുണ്ട്. എന്നാൽ പരിശ്രമത്തോടൊപ്പം നല്ല ക്ഷമയും കൂടിയുണ്ടെങ്കിൽ ലഭിക്കുന്നത് വലിയ പ്രതിഫലങ്ങളായിരിക്കും എന്നത് അനുഭവ സാക്ഷ്യം.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ഇൻഫിനിറ്റി മെഗാ റാഫിളിൽ ഇന്ത്യക്കാരനായ ശ്രീജിത്തിനു സമ്മാനം ലഭിച്ചതാണു ഇവിടെ ഏറെ കൗതുകരമായ വാർത്തയായിട്ടുള്ളത്.

ഇൻഫിനിറ്റി കാറും 2 ലക്ഷം ദിർഹമുമാണു ശ്രീജിത്തിനു ഇൻഫിനിറ്റി മെഗാ റാഫിളിൽ സമ്മാനമായി ലഭിച്ചിട്ടുള്ളത്. സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയാണു ശ്രീജിത്ത്.
എന്നാൽ സമ്മാനം ലഭിച്ചു എന്നതിലുപരി ഈ സമ്മാനം കൈവരിക്കാൻ ശ്രീജിത്ത് എടുത്ത പരിശ്രമവും ക്ഷമയുമാണു മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുള്ളത്.
കഴിഞ്ഞ 10 വർഷമായി ശ്രീജിത്ത് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. എന്നെങ്കിലുമൊരിക്കൽ ഭാഗ്യം തന്നെ തുണക്കുമെന്ന് ശ്രീജിത്തിനു പ്രതീക്ഷയുണ്ടായിരുന്നു. അവസാനം തൻ്റെ ക്ഷമക്ക് പ്രതിഫലമെന്നോണം ശ്രീജിത്തിനെത്തേടി സമ്മാനാർഹനായ വിവരം എത്തുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
