സൗദിയിൽ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിൻ്റെ ആാരോഗ്യ നില തൃപ്തികരം
അബഹ: സൗദിയിലെ അബഹയിലെ ഒരു ആശുപത്രിയിൽ വെച്ച് കൊറോണവൈറസ് ബാധിച്ച മലയാളി നഴ്സിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി റിപ്പോർട്ട്.

വൈറസ് ബാധിച്ചുവെന്ന സംശയത്തിൽ ഐ സി യുവിൽ നിരീക്ഷണത്തിലായിരുന്ന മലയാളി നഴ്സിനെ ഇപ്പോൾ ജനറൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലവിൽ ഒരാളും നിരീക്ഷണത്തിലില്ലെന്നും നേരത്തെ നിരീക്ഷണത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പേരും ജോലിയിൽ തിരികെ പ്രവേശിച്ചിട്ടുണ്ടെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
മലയാളി നഴ്സിനോടൊപ്പം മുപ്പതോളം പേർ ജോലി ചെയ്തിരുന്നു. ഇവരെ എല്ലാവരെയും നിരീക്ഷണ വിധേയമാക്കിയെങ്കിലും ആർക്കും വൈറസ് ബാധിച്ചിട്ടില്ല.
വൈറസ് ബാധിച്ച ഫിലിപൈൻസ് സ്വദേശിയായ ഒരു നഴ്സിനു ചികിത്സാ സഹായം നൽകിയപ്പോഴായിരുന്നു മലയാളി നഴ്സിനും വൈറസ് ബാധിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
