മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുഞ്ഞും യുവാവും മരിച്ചു
ജിദ്ദ: ഉംറ കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാവും കുഞ്ഞും മരിച്ചു.

മാഹി സ്വദേശി ഷമീമും (40) ഷമീമിൻ്റെ സുഹൃത്ത് അമീനിൻ്റെ നാലു വയസ്സുള്ള മകൻ അർഹാമുമാണു അപകടത്തിൽ മരിച്ചത്. കുടുംബ സമേതം ഉംറ നിർവ്വഹിച്ച് മടങ്ങുകയായിരുന്നു ഇവർ.

ജിദ്ദ- റിയാദ് ഹൈവേയിൽ റിയാദിൽ തിരികെ എത്തുന്നതിൻ്റെ 300 കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്.
റിയാദിൽ ജോലി ചെയ്യുന്ന ഷമീമും അമീനും തങ്ങളുടെ കുടുംബങ്ങളൊന്നിച്ച് ഉംറ നിർവ്വഹിക്കാൻ പോയതായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞാണു അപകടം സംഭവിച്ചത്. കാറിലുള്ള ഷമീമിൻ്റെയും അമീനിൻ്റെയും ഭാര്യമാർക്ക് പരിക്കുണ്ട്. ഷമീമിൻ്റെ രണ്ട് മക്കൾക്ക് നിസ്സാര പരിക്കുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
