തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരൻ അന്തരിച്ചു

റിയാദ്: സൗദി രാജകുടുംബാംഗങ്ങളിൽ പ്രമുഖനായ പ്രിൻസ് ത്വലാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.

ത്വലാൽ രാജകുമാരൻ സല്മാൻ രാജാവിനോടൊപ്പം

മുൻ സൗദി ഭരണാധികാരിയായിരുന്ന സഊദ് ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെ ഇരുപത്തിയൊന്നാമത്തെ സന്താനമാണു ത്വലാൽ രാജകുമാരൻ.

1952 ൽ റിയാദിൽ ആയിരുന്നു ത്വലാൽ രാജാകുമാരൻ്റെ ജനനം. നിരവധി പ്രമുഖർ രാജകുമാരൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

പ്രിൻസ് അബ്ദുറഹ്മാൻ ബിൻ മുസാഅദും മറ്റു പ്രമുഖരും ട്വിറ്റർ അക്കൗണ്ടിൽ രാജകുമാരൻ്റെ വേർപാടിൽ അനുശോചിച്ച് ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച അസർ നമസ്ക്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിലായിരിക്കും രാജകുമാരൻ്റെ പേരിൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കുകയെന്ന് റോയൽ കോർട്ട് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്