വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള നിയമ നിർമ്മാണങ്ങൾ നടത്താൻ കേന്ദ്രസർക്കാർ തയ്യാറാവണം: നവയുഗം
ദമ്മാം: ഗൾഫ് യാത്രക്കാരെ കൊള്ളയടിയ്ക്കാനായി, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിലയ്ക്ക് നിർത്താൻ, വിമാനടിക്കറ്റ് വില നിയന്ത്രിയ്ക്കാനുള്ള ശക്തമായ നിയമ നിർമ്മാണങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്കാരിക വേദി ദമ്മാം കൊദറിയ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമ്മാം കൊദറിയയിലുള്ള മിഡീസ്റ്റ് ഹാളിൽ സഫിയ അജിത്ത് നഗറിൽ ശ്രീകുമാർ കായംകുളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.
വിനീഷ് കുന്നുംകുളം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല പ്രസിഡന്റ് ഗോപകുമാർ, കേന്ദ്രകമ്മിറ്റിഅംഗങ്ങളായ നിസ്സാം കൊല്ലം, നഹാസ് എന്നിവർ സംസാരിച്ചു. വർഗ്ഗീസ് സ്വാഗതവും, അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
സമ്മേളനം പുതിയ യൂണിറ്റ് ഭാരവാഹികളെയും,13 അംഗയൂണിറ്റ് എക്സിക്യൂട്ടീവിനെയും തെരെഞ്ഞെടുത്തു.
ശ്രീകുമാർ (രക്ഷാധികാരി), വർഗ്ഗീസ് തൃശൂർ (പ്രസിഡന്റ്), മോഹൻദാസ്, റോയ് (വൈസ് പ്രസിഡന്റ്മാർ ), അബ്ദുൾ റഷീദ് പുനലൂർ (സെക്രട്ടറി), റഷീദ്, നസീം (ജോയിന്റ് സെക്രട്ടറിമാർ), വിനീഷ് (ട്രെഷറർ) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ. ഇവരെക്കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിനോദ്, സന്തോഷ്, ബിനു, നഹാസ്, ഷിബു എന്നിവരെയും തെരെഞ്ഞെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
