തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCOmanTop Stories

ഒമാനിൽ പ്രവാസികൾക്ക് ഓൺലൈൻ വഴി വിസ പുതുക്കാം; റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: ഓൺലൈൻ വഴി എല്ലാ പ്രവാസികൾക്കും വിസ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ്. റോയൽ ഒമാൻ പോലീസിന്റെ വെബ്സൈറ്റ് വഴി വിസ പുതുക്കാം.

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട പ്രത്യേക സാഹചര്യത്തിൽ രാജ്യം വെല്ലുവിളികൾ നേരിടുമ്പോൾ പ്രതിസന്ധിയിലായ പ്രവാസികൾക്ക് പ്രത്യാശ പകരുന്ന വാർത്തയാണ് ഇത്.

കാലതാമസം നേരിട്ട വിസകൾക്ക് പിഴയൊന്നും ഈടാക്കില്ലെന്നും മുതിർന്ന ഒമാൻ പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് റോയൽ ഒമാൻ പോലീസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്നാണ് തീരുമാനം.

നിലവിലെ ഈ സാഹചര്യത്തിൽ സുൽത്താനേറ്റിൽ താമസിക്കുന്ന എല്ലാ താമസക്കാർക്കും ഓൺലൈനായി വിസകൽ പുതുക്കി ലഭിക്കും. റോയൽ ഒമാൻ പോലീസിന്റെ വെബ്‌സൈറ്റ് വഴിയാണ് വിസ പുതുക്കാനാകുക. 

റെസിഡൻസി വിസ പുതുക്കൽ പ്രക്രിയയ്ക്ക് റോയൽ ഒമാൻ പോലീസിന്റെ മുദ്രയുടെ ആവശ്യമില്ല, എന്നും അദ്ദേഹം പറഞ്ഞു. 

നിലവിൽ രാജ്യത്തിന് പുറത്തുള്ള താമസക്കാർക്കും ഓൺലൈനായി വിസ പുതുക്കാൻ സാധിക്കും. വിമാനത്താവളം അടച്ചതിനാൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന നിരവധി പ്രവാസികളുണ്ട്, അവർക്ക് ഓൺലൈനിൽ വിസ പുതുക്കാൻ കഴിയും. 

എന്നാൽ, യാത്രാ വിലക്ക് നീക്കിയ ശേഷം പുതുക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കാലതാമസത്തിന് പിഴയൊന്നും ഉണ്ടാകില്ല,

വെബ്‌സൈറ്റ് വഴി ടൂറിസ്റ്റ് വിസയും നീട്ടാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. റോയൽ ഒമാൻ പോലീസിന്റെ വെബ്‌സൈറ്റ് വഴി സുൽത്താനേറ്റിലെ എല്ലാ വിനോദ സഞ്ചാരികൾക്കും ടൂറിസ്റ്റ് വിസ നീട്ടാൻ കഴിയുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group