സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി
അൽബാഹ: സൗദി പൗരനെ വധിച്ച കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ അൽബാഹയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സഅദ് ബിൻ ആയിദ് അൽ ഗാമിദി എന്ന സൗദി പൗരനെ പിസ്റ്റൾ ഉപയോഗിച്ച് വെടി വെച്ച് കൊലപ്പെടുത്തിയ കേസിലാണു അബ്ദുൽ മുഹ്സിൻ അബ്ദുല്ല അൽ ഗാമിദിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ പിടികൂടിയ സുരക്ഷാ വിഭാഗം പ്രതിക്കെതിരെ അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.
വധ ശിക്ഷ വിധിച്ച് കൊണ്ടുള്ള ക്രിമിനൽ കോർട്ടിൻ്റെ നടപടിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിറക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
