തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മകനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം റിയാൽ ഇനാം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല; അവസാനം പിതാവിന് മകനെ കാണാൻ കഴിഞ്ഞത് മരിച്ച നിലയിൽ

മക്ക: കാണാതായ സൗദി യുവാവിനെ മക്കയിലെ റനിയയിൽ ബന്ധു വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഗാലിബ് അസബീഇ എന്ന സൗദി യുവാവിനെ 12 ദിവസം മുംബായിരുന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായത്.

തുടർന്ന് ഗാലിബ് സബീഇയുടെ പിതാവ് തൻ്റെ മകനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ ഇനാം പ്രഖ്യാപിച്ചിരുന്നു.

22 കാരനായ ഗാലിബിനെ ആരോഗ്യപരമായോ മറ്റോ ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് ഗാലിബിൻ്റെ പിതാവ് പറഞ്ഞു.

ഗാലിബിൻ്റെ മരണത്തെക്കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഉടൻ മരണ കാരണം വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്