അവസാന നിമിഷവും അവർ കൈകൾ ചേർത്ത് പിടിച്ചു; 53 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഒരുമിച്ച് കൊറോണക്ക് കീഴടങ്ങി
വെബ്‌ഡെസ്‌ക്: അമേരിക്കയിൽ കൊറോണ ബാധിച്ച് ഒരുമിച്ച് മരണത്തിനു കീഴടങ്ങിയ വൃദ്ധ ദമ്പതികളെക്കുറിച്ചുള്ള വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

നീണ്ട 53 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ടെക്‌സാസിലെ ഹോസ്പിറ്റലിൽ വെച്ച് ബെറ്റി കുർട്ടിസ് ദമ്പതികൾ അവസാന നിമിഷവും ഒരുമിച്ച് യാത്രയായത്.
കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരുടെ അവസാന നിമിഷത്തിലും ഇവർ ഒരുമിക്കട്ടെ എന്ന് കരുതി ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു ഇവരെ വീണ്ടും ഒന്നിപ്പിച്ചത്.
ഇരുവരും ഒരുമിച്ച് 20 മിനുട്ട് കഴിഞ്ഞപ്പോൾ 80 വയസ്സുള്ള ബെറ്റിയും 45 മിനുട്ട് കഴിഞ്ഞപ്പോൾ 79 വയസ്സുള്ള കുർട്ടിസും മരിക്കുകയായിരുന്നു.

ഇല്ലിനോയിസിലെ ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ച ഇവർ കാലിഫോർണിയയിലെ കൗമാര കാലത്തായിരുന്നു പരസ്പരം സ്നേഹത്തിലാകുന്നതും തുടർന്ന് കല്യാണം കഴിക്കുന്നതും. രണ്ട് സന്താനങ്ങളുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
