സൗദി രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത പുറത്ത് വിട്ടത്.

മുൻ സൗദി ഭരണാധികാരി സഊദ് ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെ ഒൻപതാമത്തെ മകനാണു അന്തരിച്ച ഖാലിദ് ബിൻ സഊദ് രാജകുമാരൻ.
1925 ൽ വിശുദ്ധ മക്കയിലായിരുന്നു ഖാലിദ് ബിൻ സഊദ് രാജകുമാരൻ ജനിച്ചത്. ത്വാഇഫിലും റിയാദിലും വിദേശത്തുമായിട്ടായിരുന്നു പഠനം പൂർത്തിയാക്കിയത്.
സഊദ് രാജാവിൻ്റെ ഉപദേശകനായും സൗദി നാഷണൽ ഗാർഡ് തലവനായും യാംബു ഡെപ്യൂട്ടി ഗവർണ്ണറായുമെല്ലാം ഖാലിദ് ബിൻ സഊദ് രാജകുമാരൻ സേവനം ചെയ്തിട്ടുണ്ട്.

ഖാലിദ് ബിൻ സഊദ് രാജകുമാരൻ സൗദി അറേബ്യക്ക് പുറത്ത് വെച്ചാണു മരണപ്പെട്ടത് എന്നാണു റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
